മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ ബയേണ്‍ മ്യൂണികിനെതിരെ റയല്‍ മഡ്രിഡിന് ജയം.
ലോകഫുട്ബാളില്‍ പ്രതിഭയും മിടുക്കും ഗ്ലാമറുംകൊണ്ട് ഒന്നും രണ്ടും സ്ഥാനത്തുള്ള രണ്ടു ക്ലബുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ സിദാന്റെ സംഘം 21നാണ് വിജയിച്ചത്. 25ാം മിനിറ്റില്‍ അര്‍തുറോ വിഡാലിന്റെ ഹെഡറിലൂടെ ബയേണാണ് ആദ്യം വലകുലുക്കിയത്. 47ാം മിനിറ്റില്‍ തിരിച്ചടിച്ച റോണോ 77ാം മിനിറ്റില്‍ ലീഡുയര്‍ത്തി.
ബയേണ്‍ താരം ജാവി മാര്‍ട്ടിനസ് മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബയോണിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ കിക്കെടുത്ത അര്‍തുറോ വിഡാലിന് പിഴച്ചതും ടീമിന് തിരിച്ചടിയായി. യുവേഫ ക്ലബ് പോരാട്ടങ്ങളില്‍ 100 ഗോള്‍ തികക്കുന്ന ആദ്യതാരമെന്ന നേട്ടവും ഇന്ന് ക്രിസ്റ്റ്യാനോയെ തേടിയെത്തി.
റയല്‍ മഡ്രിഡിന് പത്താം യൂറോപ്യന്‍ കിരീടം സമ്മാനിച്ച കാര്‍ലോ ആഞ്ചലോട്ടി ബയേണ്‍ മ്യൂണിക് പരിശീലകനായും അതേ ആഞ്ചലോട്ടി കളിക്കാരനായും കോച്ചായും പിടിച്ചുയര്‍ത്തിയ സിനദിന്‍ സിദാന്‍ റയല്‍ കോച്ചായും ഏറ്റുമുട്ടിയ മത്സരത്തിലാണ് സിദാന്‍ ജയം നേടിയത്.
അത്ലറ്റിക്കോ മാഡ്രിഡ് ലെസിസ്റ്റര്‍ സിറ്റി പോരാട്ടത്തില്‍ സ്പാനിഷുകാര്‍ വിജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം. 28ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്.
35ാം മിനിറ്റില്‍ ബൊറൂസിയ താരം സ്വെന്‍ ബെന്ററില്‍ നിന്നുണ്ടായ സെല്‍ഫ് ഗോളാണ് ജര്‍മന്‍ ടീമിനെ തോല്‍പിച്ചത്. 23നാണ് മൊണാക്കോ ബൊറൂസിയ കീഴടക്കിയത്. മൊണാക്കോ സ്ട്രൈക്കര്‍ കിലിയന്‍ ബാപെ ഇരട്ട ഗോള്‍ നേടി. 19,79 മിനിട്ടുകളിലായിരുന്നു ബാപെയുടെ ഗോളുകള്‍