സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് തിളക്കം കുറഞ്ഞ തുടക്കം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡി വില്ലേഴ്‌സിന്റെയും(80) എല്‍ഗറിന്റെയും(61) അര്‍ധ സെഞ്ചുറിയുടെ മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ 211/6 എന്ന നിലയിലാണ് ആതിഥേയര്‍. ഷമിയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ഡി വില്ലേഴ്‌സിനെയും എല്‍ഗറിനെയും പുറത്താക്കിയത്. ക്വിന്റണ്‍ ഡി കോക്കിനെയും(12) പുറത്താക്കിയതോടെ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇന്ത്യന്‍ പേസര്‍.
നിലവില്‍ 138 റണ്‍സ് ലീഡുള്ള ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍ ഐഡന്‍ മാക്രം നേരത്തെ പുറത്തായിരുന്നു. ബുംറയാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ ഹാഷിം അംലയെയും മാക്രമിനെയും പുറത്താക്കിയത്.
നേരത്തെ, ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 335 പിന്തുടര്‍ന്ന ഇന്ത്യയെ 307 റണ്‍സിന് ആതിഥേയര്‍ എറിഞ്ഞിട്ടിരുന്നു. സെഞ്ചുറി നേടിയ കോഹ്‌ലിയുടേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ മോര്‍നേ മോര്‍കലാണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്.