Cerebral malaria confirmed in Kerala

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി സെറിബ്രല്‍ മലേറിയ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ കടലോര പ്രദേശമായ എലത്തൂരില്‍ അഞ്ചംഗ കുടുംബത്തിനാണ് തലച്ചോറിനെ ബാധിക്കുന്ന രോഗമായ സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊതുകുകള്‍ പരത്തുന്ന രോഗമായ സെറിബ്രല്‍ മലേറിയ മാരമായതാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ മരണം വരെ സംഭവിക്കാം. രോഗം പടര്‍ന്നു പിടിക്കാരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങി. രോഗം ബാധിച്ചവര്‍ താമസിക്കുന്നതിന് സമീപത്തുള്ളവരുടെ രക്തപരിശോധന ആരോഗ്യ വകുപ്പ് നടത്തി.

Top