കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ രാജ്യാന്തരപ്രദര്‍ശനമായ ഇലക്‌ട്രോണിക് ഷോ ( സെസ് 2017 ) തുടങ്ങി. ജനുവരി അഞ്ച് മുതല്‍ എട്ട് വരെയാണ്. സെസ് 2017 ല്‍ ഒരുപിടി ഉത്പന്നങ്ങളുമായി പ്രദര്‍ശനവേദിയില്‍ ലെനോവോ എത്തി.
തിങ്ക്പാഡ് എക്‌സ് 1 കാര്‍ബണ്‍, എക്‌സ് 1 യോഗ ലാപ്‌ടോപ്പുകള്‍, എക്‌സ് 1 ടാബ്ലറ്റ് എന്നിവയാണ് ലെനോവ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് ഇതേ പേരിലുണ്ടായിരുന്ന ഗാഡ്ജറ്റുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇവ.
തിങ്ക്പാഡ് എക്‌സ് 1 കാര്‍ബണ്‍
നോട്ട്ബുക്ക് ശ്രേണിയില്‍ പെടുന്ന ഈ ലാപ്‌ടോപ്പിന് 1.13 കിലോഗ്രാമാണ് ഭാരം. 1440ത2560 പിക്‌സല്‍ റിസൊല്യൂഷനുള്ള വൈഡ് ക്വാഡ് ഹൈഡെഫനിഷന്‍ (ഡബ്ല്യു.ക്യു.എച്ച്.ഡി.), 1080ത1920 പിക്‌സല്‍ റിസൊല്യൂഷനുള്ള ഫുള്‍ ഹൈഡെഫനിഷന്‍ (ഫുള്‍എച്ച്.ഡി.) എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ വേരിയന്റുകള്‍ ലാപ്‌ടോപ്പിനുണ്ട്.
ഇന്റലിന്റെ ഏഴാം തലമുറ കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബണില്‍ 16 ജിബി റാം, ഒരു ടെറാബൈറ്റ് ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുണ്ട്.
വിന്‍ഡോസ് 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പില്‍ കണക്ടിവിറ്റിക്കായി രണ്ട് യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുണ്ട്. ഫിംഗര്‍പ്രിന്റ്‌സ്‌കാനര്‍, ഇന്‍ഫ്രാറെഡ് ക്യാമറ എന്നിവയും ഇതിനുണ്ട്.
1349 ഡോളര്‍ (91,899 രൂപ) വിലയിട്ടിരിക്കുന്ന തിങ്ക്പാഡ് എക്‌സ് 1 കാര്‍ബണ്‍ ഫെബ്രുവരിയോടെ വില്പനയ്‌ക്കെത്തും.
തിങ്ക്പാഡ് എക്‌സ്1 യോഗ
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കണ്‍വേര്‍ട്ടബിള്‍ ലാപ്‌ടോപ്പിന് 14 ഇഞ്ച് വലിപ്പമുള്ള മൂന്ന് ഡിസ്‌പ്ലേ വേരിയന്റുകളുണ്ട്. 2560ത1440 പിക്‌സല്‍ റിസൊല്യൂഷനുള്ള ഡബ്ല്യു.ക്യു.എച്ച്.ഡി. ഒലെഡ്, അതേ പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ ഡബ്ല്യു.ക്യു.എച്ച്.ഡി. ഐ.പി.എസ്., 1920ത1080 പിക്‌സല്‍ റിസൊല്യൂഷനുള്ള ഫുള്‍എച്ച്.ഡി. ഐ.പി.എസ്. എന്നിവയാണ് വേരിയന്റുകള്‍.
ഏഴാം തലമുറ ഇന്റല്‍ കോര്‍ പ്രൊസസര്‍, 16 ജിബി റാം എന്നിവയുള്ള എക്‌സ് 1 യോഗയില്‍ രണ്ട് ഇന്റല്‍ തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ടുകളും മൂന്ന് യുഎസ്ബി 3.0 പോര്‍ട്ടുകളും ഒരു എച്ച്ഡിഎംഐ പോര്‍ട്ടുമാണുള്ളത്.
ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് റീഡറും മൈക്രോ സിം കാര്‍ഡ് സ്ലോട്ടും. 1499 ഡോളര്‍ (102,154 രൂപ) തൊട്ടാണ് ഈ ലാപ്‌ടോപ്പിന്റെ വില തുടങ്ങുന്നത്. ഫെബ്രുവരി മുതല്‍ ഇതിന്റെയും വില്പന ആരംഭിക്കും.
തിങ്ക്പാഡ് എക്‌സ് 1 ടാബ്‌ലറ്റ്
2150ത1440 പിക്‌സല്‍ റിസൊല്യൂഷനുള്ള 12 ഇഞ്ച് 2കെ ടച്ച് ഡിസ്‌പ്ലേ സ്‌ക്രീനാണ് ഈ ടാബ്ലറ്റിലുള്ളത്. വിന്‍ഡോസ് 10 ഹോം/പ്രോ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ ഇന്റല്‍ കോര്‍ പ്രൊസസറും 16 ജിബി റാമുമുണ്ട്.
ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയും ടാബ്‌ലറ്റിലുണ്ട്. വില 949 ഡോളര്‍ (64,710 രൂപ)യാണ്. ഇതിന്റെ വില്പന മാര്‍ച്ചില്‍ ആരംഭിക്കും.
ലീജിയന്‍ സീരീസില്‍ പെട്ട രണ്ട് ഗെയിമിങ് പിസികളും (ലീജിയന്‍ വൈ720, വൈ520) ഇതോടൊപ്പം ലെനോവോ സെസ് വേദിയില്‍ പുറത്തിറക്കിയിട്ടുണ്ട്.