മാല പിടിച്ചുപറിക്കാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികള്‍ പിടിയില്‍

കോഴിക്കോട്: ബസില്‍ സഞ്ചരിക്കവെ മൂന്നര വയസുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച രണ്ട് യുവതികള്‍ പിടിയില്‍. മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ മാലയാണ് യുവതികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. മീഞ്ചന്ത ബൈപ്പാസിലാണ് സംഭവം ഉണ്ടായത്.

തമിഴ്‌നാട് പറങ്കിപ്പേട്ട കടലൂര്‍ സ്വദേശികളായ ലത(30), ഈശ്വരി (35)എന്നിവരെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാന്‍ഡ് ചെയ്തു. യാത്രക്കാര്‍ കയ്യോടെ പിടികൂടിയ ഇരുവരെയും പന്നിയങ്കര പൊലീസ്സെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top