ബോളിവുഡ് താരം ശില്പ ഷെട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ എന്നും നിറസാന്നിധ്യമാണ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഭര്‍ത്താവിന്റെയും മകന്റെയും വിശേഷങ്ങളും ഫിറ്റ്നെസ് രഹസ്യങ്ങളും ആരാധകര്‍ക്കിടയില്‍ വന്‍ ഹിറ്റാണ്.
ഇപ്പോഴിതാ ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മകന് വിയാന്റെ വിഡിയോയാണ് വൈറലാകുന്നത്. ബാഹുബലിയില്‍ പ്രഭാസ് ശിവലിംഗം ഉയര്‍ത്തുന്ന രംഗം ടിവിയില്‍ കണ്ട് അത് അനുകരിക്കുന്ന വിയാനാണ് വീഡിയോയില്‍. ശിവലിംഗത്തിന് പകരം വിയാന്‍ എടുത്തുയര്‍ത്തുന്നത് ഒരു കസേരയാണെന്ന് മാത്രം. ബാഹുബലിക്ക് പകരം മകന്റെ വിഡിയോയില്‍ ചെയര്ബലി എന്നാണ് രാജ് കുന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്.