കണ്ണൂര്‍: വാളയാര്‍ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍ എണ്ണി പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്. മാത്രമല്ല സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പോക്‌സോ കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും സുരേഷ് അഭിപ്രായപ്പെട്ടു. പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല. വേണ്ട രേഖകളും തെളിവുകളും പൊലീസ് ശേഖരിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പൊലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസ് അന്വേഷിച്ച പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടതായും പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ച സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിമര്‍ശിച്ചു.