കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനാനുമതി തേടി എംഎസ്പിഎല്‍ കമ്പനി പഞ്ചായത്തിനെ സമീപിച്ചു. അനുമതി നല്‍കരുതെന്ന് പഞ്ചായത്ത് സമിതി യോഗത്തില്‍ അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. കമ്പനി സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
406.45 ഹെക്ടര്‍ സ്ഥലത്ത് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി പഞ്ചായത്തിന് അപേക്ഷ സമര്‍പ്പിച്ചത്.
ഖനനാനുമതി നല്‍കുന്ന എന്‍ഒസി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയിരുന്നു. അനുമതി തേടിയ പ്രദേശം അതീവ പരിസ്ഥിത ദുര്‍ബല പ്രദേശമാണെന്നായിരുന്നു വിലയിരുത്തല്‍. ഇതിന്റെ പേരിലായിരുന്നു അനുമതി നിഷേധിച്ചത്.
ചക്കിട്ടപ്പാറയുള്‍പ്പെടെ 700 ഹെക്ടര്‍ സ്ഥലത്താണ് ഇരുമ്പയിര്‍ ഖനനത്തിനായി എംഎസ്പിഎല്‍ അനുമതി ആവശ്യപ്പെട്ടത്. ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനത്തിന് എംഎസ്പിഎല്‍ കമ്പനിക്കുള്ള സര്‍ക്കാര്‍ അനുമതി റദ്ദാക്കാന്‍ 2013 നവംബര്‍ 26നാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
2009ല്‍ ഖനനത്തിനുവേണ്ടി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. എളമരം കരീമായിരുന്നു അന്ന് വ്യവസായവകുപ്പ് മന്ത്രി. വനംവകുപ്പിന്റെ നിര്‍ദേശം മറികടന്നാണ് വ്യവസായവകുപ്പ് ഖനനത്തിന് അനുമതി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇരുമ്പയിര്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുന്‍മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇടപാടില്‍ എളമരം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം.