ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം കാണാം

chalakkudi

ലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മണി സ്ഥിരമായി വേദികളില്‍ പാടിയിരുന്ന ‘ഓട്ടോവണ്ടി’ എന്ന ഗാനത്തിന്റെ റീമിക്‌സില്‍, നായകനായ രാജാമണിക്കൊപ്പം ചാലക്കുടിയിലെ അഞ്ഞൂറില്‍പരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് അണിനിരക്കുന്നത്. മണിത്താമര രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്.

സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്.

സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top