ചാലക്കുടി രാജീവ് വധക്കേസ് ; ഉദയഭാനുവിന് 3 ദിവസത്തെ ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഏഴാം പ്രതിയായ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന് ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ.

വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം.

ശേഷം, 17 ന് രാവിലെ 10ന് തിരികെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവണം.

അതേസമയം, ഉദയഭാനുവിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Top