ആഭ്യന്തര വിപണിയില്‍ പുതിയ ചലഞ്ചര്‍ ക്രൂയിസറിനെ അവതരിപ്പിക്കാനൊരുങ്ങി പോളാരിസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. 2020 അവസാനത്തോടെ ക്രൂയിസറിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയില്‍ 21 ലക്ഷം രൂപയിലായിരിക്കും വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രൂയിസറിന്റെ 1,769 സിസി ലിക്വിഡ്-കൂള്‍ഡ്, 60 ഡിഗ്രി വി-ട്വിന്‍ 4 വാല്‍വ് സിലിണ്ടര്‍ എഞ്ചിന്‍ 122 bhp കരുത്തില്‍ 173.5 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹാര്‍ഡ്-കേസ് പന്നിയറുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, കീലെസ് ഇഗ്‌നിഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ബ്ലൂടൂത്തിനൊപ്പം 1000W മ്യൂസിക് സിസ്റ്റം എന്നിവ ചലഞ്ചറിലെ സവിശേഷതകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.