ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങി ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് താരം ചാമരി അട്ടപ്പട്ടു

കൊളംബോ : ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ വനിത താരമായി ശ്രീലങ്കയുടെ സൂപ്പർ ബാറ്റിംഗ് താരം ചാമരി അട്ടപ്പട്ടു.

മെല്‍ബേണ്‍ റെനിഗേഡ്സ് ആണ് ചാമരിയെ ഒരു വര്‍ഷത്തെ കരാറിനു സ്വന്തമാക്കിയത്.

2017-18 സീസണല്‍ മുഴുവനും താരം മെല്‍ബേണ്‍ റെനിഗേഡ്സിനു വേണ്ടി കളിക്കും.

കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ കിടിലൻ പ്രകടനമാണ് ചാമരി പുറത്തിറക്കിയത്.

കളിയിൽ 143 പന്തില്‍ 178 റണ്‍സ് നേടി ചാമരി സൂപ്പർ ബാറ്റിംഗ് താരമായി മാറി.

ഇംഗ്ലണ്ടിലെ വനിത സൂപ്പര്‍ ലീഗില്‍ യോര്‍ക്ക്ഷൈര്‍ ഡയമണ്ട്സ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

5 മത്സരങ്ങളില്‍ നിന്ന് 135 റണ്‍സാണ് ചാമരി അട്ടപ്പട്ടു വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ നേടിയത്.

Top