ലണ്ടന്‍: മത്സരക്രമങ്ങളില്‍ നിര്‍ണ്ണായക മാറ്റവുമായി യുവേഫ. യൂറോപ്പിലെ വമ്പന്‍ കിരീടപ്പോരാട്ടത്തില്‍ അടുത്ത സീസണ്‍ മുതലാണ് മാറ്റങ്ങള്‍ നടപ്പിലാക്കുക. അതേസമയം പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല. 1.15ന് നടത്തിയിരുന്ന മത്സരങ്ങള്‍ 11.30 നും 1.15നും നടത്താനാണ് തീരുമാനം.
നാല് ലീഗുകളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ നേരിട്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ എത്തും. ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് നാലു ടീമുകള്‍ നേരിട്ട് ഗ്രൂപ്പിലെത്തുക. ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നും രണ്ടു ടീമുകളും പോര്‍ച്ചുഗല്‍, യുക്രൈന്‍, ബെല്‍ജിയം, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീമുമാണ് ഗ്രൂപ്പിലെത്തുക.
ഇരുപത്തിരണ്ടു ടീമുകളാണ് നേരിട്ട് ഗ്രൂപ്പിലെത്തിയിരുന്നത്. എന്നാല്‍, അടുത്ത വര്‍ഷം ഇരുപത്തിയാറു ടീമുകളായി വര്‍ധിക്കും. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍നിന്ന് പുറത്തായ പത്ത് ടീമുകള്‍ക്ക് യൂറോപ്പ ലീഗില്‍ അവസരം നല്‍കുമായിരുന്നു. അതേസമയം അടുത്ത സീസണില്‍ ഇത് ആറാക്കി കുറച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവടങ്ങളില്‍ നിന്ന് രണ്ട് വീതം ടീമുകള്‍ക്ക് യൂറോപ്പ ലീഗില്‍ നേരിട്ട് അവസരം ലഭിക്കും. കൂടാതെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത മത്സരത്തില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് യൂറോപ്പ ലീഗില്‍ മത്സരിക്കാനുള്ള ഒരവസരവും ലഭിക്കും.