ലണ്ടന്‍: ഫുട്‌മ്പോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്നും വിലക്ക്. ചാമ്പ്യന്‍സ് ലീഗില്‍ ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിനു കളിക്കാവുന്നതാണ്.
സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. വിലക്കിനോടൊപ്പം തന്നെ 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും സിറ്റിക്ക് വിധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തില്‍ സിറ്റി 2012നും 2016നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ കബളിപ്പിക്കുകയായിരുന്നു. ഇതിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ കോടികളൊഴുക്കാന്‍ സിറ്റിക്ക് കഴിഞ്ഞുവെന്നാണ് വിവരം.