ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില. കളിയുടെ അവസാന നിമിഷം വരെ ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും 59 മിനിറ്റില്‍ ഗോള്‍ നേടി ബെല്‍ജിയം സമനില നേടുകയായിരുന്നു. പത്താം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കിയായിരുന്നു ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോള്‍.