സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും തെക്ക് കിഴക്കന്‍ അറബികടലിനും മധ്യ കിഴക്കന്‍ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ തുടരും.

ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി എറണാകുളം, പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Top