സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയുള്ള മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയേക്കുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കണം. 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കാറ്റിനും മഴയ്ക്കും സധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പശ്ചിമഘട്ടത്തിന്റെ താഴ് വരയിലെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നവർ പ്രത്യേക കരുതൽ പാലിക്കണം. മലമുകളിൽ പെയ്യുന്ന മഴ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ഉണ്ടാക്കിയേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top