ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 14 വരെ മത്സ്യതൊഴിലാഴികള്‍ കടലില്‍ പോകരുതെന്ന് ഉത്തരവുണ്ട്.

നാളെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഒക്ടോബര്‍ 14ന് 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബര്‍ 15, 16 തിയതികളില്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും.

ഇന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നാളെ തെക്ക് കിഴക്കന്‍ അറബിക്കടലിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 14ന് കന്യാകുമാരി തീരത്തും, മാലിദ്വീപ് തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍ തീരത്തും, ഒക്ടോബര്‍ 15ന് തെക്ക് കിഴക്കന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഗള്‍ഫ് ഓഫ് മാന്നാര്‍ തീരത്തും മാലിദ്വീപ് തീരത്തും കന്യാകുമാരി തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top