അവസരങ്ങൾ പാഴാക്കി;ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് സമനില

india-vs-afganistan-football

വസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില.സമുദ്രനിരപ്പില്‍നിന്ന് 2470 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയോരനഗരമായ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്.

മത്സരത്തിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ബോക്‌സിലേക്ക് വന്ന ക്രോസ് ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ രണ്ടാം പകുതിയില്‍ രണ്ടു തവണ ഛേത്രി അഫ്ഗാന്‍ ബോക്‌സില്‍ വീണുപോകുന്നതും കണ്ടു.

ഇവര്‍ക്കൊപ്പം മന്‍വീര്‍ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും പന്ത് വലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. പരിക്ക് കാരണം മലയാളി താരം സഹല്‍ അബ്ദുസ്സമദില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Top