കൊച്ചി: ആലുവയിയില്‍ നിന്ന് കാണാതായ ചാന്ദ്‌നിയുടെ മരണവര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി വീണ ജോര്‍ജ്. ചാന്ദ്‌നിയുടെ മടങ്ങി വരവിനാണ് കേരളം കാത്തിരുന്നത്. എന്നാല്‍ എത്തിയത് ദുരന്ത വാര്‍ത്തയാണെന്നത് വിഷമകരമായ കാര്യമാണ്, ആലുവയില്‍ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പ്രതികരിച്ചു. സംഭവം ദാരുണമാണെന്നും, സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വളരെ പെട്ടന്ന് തന്നെ പൊലീസിന് കഴിഞ്ഞെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ല എന്നും മന്ത്രി പി രാജീവ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കേസില്‍ കൂടുതല്‍ പ്രതികരണവുമായി ഡിഐജി ശ്രീനിവാസ് രംഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോള്‍ കുട്ടി കൂടെയില്ലെന്ന് ഡിഐജി ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ പറയാനാവില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. എന്നാല്‍ പീഢനം നടന്നോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു.