അമരാവതി: രാജ്യത്തിന് 2000, 500രൂപ നോട്ടുകള്‍ ആവശ്യമില്ല, വേണ്ടത് 100, 200 രൂപ നോട്ടുകള്‍ ആണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.
മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ തന്നെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വലിയ ഇടപാടുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താന്‍ സാധിക്കണം, ഇത് വഴി സാമ്പത്തിക മേഖലയിലെ അഴിമതി വേരോടെ അറുത്ത് മാറ്റാന്‍ കഴിയുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്വാഗതം ചെയുന്നതിനൊപ്പം 2000 രൂപ ഇറക്കിയ നടപടിയില്‍ അനിഷ്ടടവും അദ്ദേഹം രേഖപ്പെടുത്തി.