ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ വിചാരണക്കുള്ള കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
നീതിപൂര്‍വ്വകമായ വിചാരണ നടക്കണമെങ്കില്‍ കാലാവധി നീട്ടി നല്‍കണമെന്ന് നിസാമിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
വിചാരണ ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
നിസാം താമസിക്കുന്ന ഫ്‌ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.