ആന്ധ്രപ്രദേശ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കത്തിന് മറുപടിയുമായി എന്‍ഡിഎ നേതാവ് ചന്ദ്രബാബു നായിഡു. അമിത് ഷായുടെ കത്ത് ആന്ധ്രയെ അപമാനിക്കുന്നതാണെന്നും ഷാ കള്ളം പറയുകയാണെന്നും ചന്ദ്രബാബു നായിഡു തുറന്നടിച്ചു.
ആന്ധ്രക്കായി നല്‍കിയ ഉറപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി പിന്നോട്ടുപോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന് അമിത് ഷാ കത്തയച്ചത്.
എന്‍ഡിഎ വിടാനുള്ള ടിഡിപി തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കത്തില്‍ പറയുന്നു. വികസനത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആന്ധ്രയുടെ വികസനത്തിനായി പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകളില്‍ നിന്ന് ഇതുവരെ പുറകോട്ടുപോയിട്ടില്ലന്നും ടിഡിപി ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം രാഷ്ട്രീയത്തിലെ വിഭജനത്തിന് മാത്രമെ ഉപകരിക്കൂവെന്നും അമിത് ഷാ കത്തില്‍ പറയുന്നു.
പ്രതിപക്ഷ ചേരിയില്‍ സര്‍ക്കാരിനെതിരെ ഐക്യം ശക്തമാകുമ്പോഴാണ് ടിഡിപിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്.