Chandraboss’s wife apponted LD typist

തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ചു കൊലപ്പെടുത്തിയ തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്‍കി.

തൃശൂരിലെ ‘ഔഷധി’യുടെ ജില്ലാ ഓഫീസില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയയിലാണ് നിയമനം നല്‍കിയത്. ഇതിനായി തസ്തിക സൂപ്പര്‍ ന്യൂമററിയി സൃഷ്ടിക്കുകയായിരുന്നു.

ചന്ദ്രബോസ് മരണമടഞ്ഞയുടനെയായിരുന്നു ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. തൃശൂരിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിക്കുകയും ചെയ്തു.

മന്ത്രി രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട്ടിലെത്തിയപ്പോഴും ജോലി വാഗ്ദാനം ആവര്‍ത്തിച്ചു. ഇതിനിടെ കെ.എസ്.എഫ്.ഇയില്‍ ജോലി നല്‍കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാല്‍ നടന്നില്ല. തൃശൂരിലെ ഔഷധിയില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ ചെയര്‍മാന്‍ ജോണി നെല്ലൂരും പറഞ്ഞിരുന്നു.

വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തെ ജമന്തി പോറ്റുന്നത്.

Top