ബംഗളൂരു : ചാന്ദ്രയാന്‍ രണ്ട് പേടകം ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലെത്തി. ഭ്രമണപഥം ചന്ദ്രനോട് അടുപ്പിക്കുന്ന അവസാന ഘട്ടവും ഇതോടെ വിജയത്തിലെത്തി.
ചന്ദ്രനില്‍ നിന്നുള്ള കൂടിയ ദൂരം 164 കിലോമീറ്ററും കുറഞ്ഞ ദൂരം 124 കിലോമീറ്റമുള്ള ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പേടകം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറും എന്ന രീതിയില്‍ വേര്‍പെടും.
സെപ്റ്റംബര്‍ 7ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. സോഫ്റ്റ് ലാന്‍ഡിംഗ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും. ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്.