ചന്ദ്രയാന്‍ – 2ന്റെ വിക്ഷേപണം ഈ മാസം 31ന് മുന്‍പുണ്ടായേക്കുമെന്ന് സൂചന

ന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഈ മാസം 31ന് മുന്‍പുണ്ടായേക്കുമെന്ന് സൂചന. ഹീലിയം ടാങ്കിലെ ചോര്‍ച്ച കാരണമായിരുന്നു ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം അവസാന മണിക്കൂറില്‍ നിര്‍ത്തിവച്ചത്.

വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക്-3ലെ ഹീലിയം ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇക്കാര്യം ഫെയിലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി വിലയിരുത്തിവരികയാണ്. വിക്ഷേപണത്തിന് അനുയോജ്യമായ സമയമായതിനാല്‍ ഈ മാസം 31ന് മുന്‍പായി ചന്ദ്രയാന്‍-2 വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ.

അടുത്ത വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ആയിരുന്നു ചന്ദ്രയാന്‍-2് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്.

Top