ചന്ദ്രികയിലെ ഫണ്ട് തിരിമറി; മുസ്ലിം ലീഗിന് പരാതി നല്‍കി ജീവനക്കാര്‍

കോഴിക്കോട്: ചന്ദ്രികയിലെ ജീവനക്കാര്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പരാതി നല്‍കി. ജീവനക്കാരുടെ സംഘടനയാണ് പരാതി നലകിയത്. കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന് പരാതിയില്‍.

ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരില്‍ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാര്‍ പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം, മുസ്ലിംലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യോ?ഗത്തില്‍ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

 

Top