ചാണ്ടി ഉമ്മന് നല്ല ലീഡാണ്, ബി ജെ പിയുടെ വോട്ട് എവിടെ പോയി; എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് നല്ല ലീഡാണ് ഇപ്പോള്‍. ബി ജെ പിയുടെ വോട്ട് എവിടെ പോയി. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്. മുഴുവന്‍ ഫലവും വരട്ടെ എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്.

52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും റെക്കോഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ 37000 വോട്ടിന്റെ ലീഡാണ് ചാണ്ടിക്ക് ലഭിച്ചത്.

Top