കോട്ടയം: ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ചങ്ങനാശേരി മാര്‍ക്കറ്റിലും ആന്റിജന്‍ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭ 31, 33 വാര്‍ഡുകള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18-ാം വാര്‍ഡ്, കോട്ടയം മുന്‍സിപ്പാലിറ്റി 46-ാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മണര്‍കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്.