കോട്ടയം: കോട്ടയം ചങ്ങനാശേരിക്കടുത്ത് കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കുവാനായി കിണറ്റിലിറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ടുപേര്‍ ബാഗാള്‍ സ്വദേശികളുമാണ്.
കുറിച്ചി സ്വദേശി ഷിബുവാണ് മരിച്ച മലയാളി. മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുക്താര്‍ എന്നിവരാണ് മരിച്ച ബംഗാള്‍ സ്വദേശികള്‍.
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ഇവര്‍ മൂന്നു പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് സൂചന. മൃതദേഹങ്ങള്‍ മാറ്റി. ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ഇവര്‍ മൂന്നു പേരും ഒരുമിച്ചാണ് കിണറ്റില്‍ ഇറങ്ങിയത്. കിണറില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം.