ബംഗളൂരു: ബാറ്റുകളുടെ ഭാരം നിയന്ത്രിക്കുന്ന ഐസിസിയുടെ പുതിയ നിയമത്തില്‍ അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.
ഈ നിയമം ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കും, പുതിയ നിയമം അനുസരിച്ച് ബാറ്റിന്റെ ഘനം 108 മില്ലിമീറ്റര്‍ വീതി, 67 മില്ലി മിറ്റര്‍ ഭാരം, 40 മില്ലി മീറ്റര്‍ അരുക് എന്നിങ്ങനെയായിരിക്കണമെന്നാണ്. ഇതില്‍ കൂടാന്‍ പാടില്ലന്നും ദ്രാവിഡ് പറഞ്ഞു.
ഇത് നല്ലൊരു തീരുമാനമാണ്. മത്സരങ്ങളില്‍ ഇത് പ്രതിഫലിക്കും. ഇത് കര്‍ശനമാക്കാത്തതിനാലാണ് ചില താരങ്ങള്‍ ഇപ്പോഴും പുതിയ നിയമം അനുസരിച്ചുള്ള ബാറ്റുകള്‍ ഉപയോഗിക്കാത്തതെന്നും അദ്ദേഹം അറിയിച്ചു.
വ്യത്യസ്ത അളവുകളിലുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ കളിയുടെ ഫലത്തെ തന്നെ മാറ്റിമറിക്കാനിടയാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.