മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ കാതലായ മാറ്റം. വരും സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബാറ്റര്‍മാരും ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ കടുക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി 2023-24 സീസണില്‍ ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ വീതം അനുവദിച്ച് പരീക്ഷണം നടത്തിയിരുന്നു.
മുന്‍ സാഹചര്യത്തിലായിരുന്നെങ്കില്‍ തുടക്കത്തിലെ ഒരു ബൗണ്‍സര്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ബാറ്റര്‍ക്ക് അതിനെ ഭയക്കേണ്ടിയിരുന്നില്ല. ബൗണ്‍സറിനെതിരെ മോശം പ്രകടനത്തിന്റെ ചരിത്രമുള്ള താരങ്ങള്‍ കൂടുതല്‍ ബാറ്റിംഗ് മെച്ചപ്പെടുത്തണം. ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പോകുന്നതാണ് പുതിയ നിയമം’ എന്നും ജയ്ദേവ് ഉനാദ്കട്ട് പറഞ്ഞു.ഐപിഎല്ലില്‍ ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന പുതിയ നിയമത്തെ സൗരാഷ്ട്ര പേസര്‍ ജയ്ദേവ് ഉനാദ്കട്ട് സ്വാഗതം ചെയ്തു. ‘ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ ഏറെ പ്രയോജനകരമാണ്. ബാറ്റര്‍മാര്‍ക്ക് മുകളില്‍ ബൗളര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളിലൊന്നാണിത്. ഓവറിന്റെ തുടക്കത്തിലെ പന്തുകളില്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞാലും ബൗളര്‍ക്ക് വീണ്ടുമൊന്നിന് കൂടി അവസരം വരികയാണ്.