ഏകദിന ലോകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ തീയതിയില്‍ മാറ്റം. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വേദിയില്‍ മാറ്റമില്ല.
മറ്റു ചില മത്സരങ്ങളിലും മാറ്റമുണ്ട്. നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബര്‍ 14ന് രണ്ട് മത്സരങ്ങള്‍ നിശ്ചയിട്ടുണ്ട്. ന്യൂസീലന്‍ഡ്-ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരവും 14നാണ് നടക്കുക. സമയക്രമത്തില്‍ മാത്രമേ മാറ്റമുണ്ടാകു. വേദിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജയ്ഷാ അറിയിച്ചു.ഒക്ടോബര്‍ 15ന് നടത്താനിരുന്ന ഇന്ത്യ-പാക് മത്സരം മാറ്റിയത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തീയതിയില്‍ മാറ്റം വരുത്തിയത്.
സമയക്രമം പുനഃപരിശോധിക്കാന്‍ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് പത്താം തിയതി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷ.