ശബരിമലയില്‍ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തില്‍ മാറ്റം

പത്തനംത്തിട്ട : ശബരിമലയില്‍ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തില്‍ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരില്‍ 50 ശതമാനം പേര്‍ വീണ്ടും ശബരിമലയില്‍ തുടരണം എന്നാണ് പുതിയ ഉത്തരവ്. ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തില്‍ മാറ്റം വരുത്തി സര്‍ക്കുലര്‍ ഇറക്കിയത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. രണ്ടു ദിവസം കഴിഞ്ഞ് 50 ശതമാനം പേര്‍ എത്തുമ്പോള്‍ ആദ്യ ബാച്ചിലുള്ളവര്‍ക്ക് തിരികെ മടങ്ങാം. അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി.

Top