കൊല്ലം ജില്ലാ കമ്മിറ്റിയില്‍ അടിമുടി മാറ്റം; പതിനാറ് പുതുമുഖങ്ങള്‍

കൊല്ലം : കൊല്ലം ജില്ലാ കമ്മിറ്റിയില്‍ അടിമുടി മാറ്റം. ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരുമെങ്കിലും അംഗങ്ങളില്‍ പതിനാറ് പേര്‍ പുതുമുഖങ്ങളാണ്. നിലവില്‍ അംഗങ്ങളായ പന്ത്രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 42 ല്‍ നിന്ന് 46 ആയി ഉയര്‍ന്നു.

ജില്ലാ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. ചിന്താ ജെറോം, അയിഷാ പോറ്റി, സബിതാ ബീഗം, സുജ ചന്ദ്രബാബു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയ പുതിയ വനിതാ അംഗങ്ങള്‍.

ഇരവിപുരം എംഎല്‍എയായ എം നൗഷാദിനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി എല്‍ ഡി എഫിന് ഉണ്ടായിരുന്നു. ഇതിന് പുറമേ വോട്ടിംഗ് ശതമാനത്തിലെ ഇടിവും പാര്‍ട്ടിയെ പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

Top