സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം; അടുത്ത 7 ദിവസം ഇടത്തരം മഴ, ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലെര്‍ട്

കൊച്ചി: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം. അടുത്ത 7 ദിവസം ഇടത്തരം മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍, വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി ആണ് മഴ.

നവംബര്‍ 3 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, നവംബര്‍ 3, 4 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് പത്തു ജില്ലകളിലും നാളെ 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ യല്ലോ മുന്നറിയിപ്പുണ്ട്.

Top