തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റംവരുത്തി. ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികള്‍ പുനഃക്രമീകരിച്ചത്.
ഏപ്രില്‍ 18ന് നടത്താനിരുന്ന പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23ലേക്ക് മാറ്റി.
ഏപ്രില്‍ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. പരീക്ഷ തീയതികള്‍ മാറ്റിയതോടെ ഏപ്രില്‍ 22ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ 26നായിരിക്കും അവസാനിക്കുക.