തൃക്കാക്കര: രൂപമാറ്റം വരുത്തിയ മിനി കൂപ്പര്‍ റൈസിംഗ് കാറിനു ടാക്‌സ് ഇനത്തില്‍ 4,89,000 രൂപ പിഴ അടപ്പിച്ചു. അമിത വേഗത്തില്‍ വന്ന കാറിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടുകയായിരുന്നു. കഴിഞ്ഞ 15ന് എറണാകുളം കലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് അമിത വേഗത്തില്‍ വന്ന കാറിനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രേഖകള്‍ പരിശോധിച്ചപ്പോഴാണ് വാഹനം ജാര്‍ഖണ്ഡ് രജിസ്‌ട്രേഷന്‍ ആണെന്നും വാഹനത്തിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നും മനസ്സിലായത്. കൂടാതെ കാറിന് പല രൂപമാറ്റങ്ങളും ചെയ്തിരുന്നു.35 ലക്ഷം രൂപയുടെ കാറാണ് പിടികൂടിയത്.
കലൂര്‍ മെട്രോ പാര്‍ക്കിംഗില്‍ സൂക്ഷിച്ചിരുന്ന വാഹനം ഇന്നലെ ആര്‍.ടി .ഒ ജോജി പി ജോസിന്റെ മുന്നില്‍ രേഖകള്‍ അടക്കം ഹാജരാക്കുകയും പിഴ അടയ്ക്കുകയും ചെയ്തു.