ഡല്‍ഹി : കേന്ദ്രമന്ത്രിസഭയില്‍ മാറ്റം, നാല് കേന്ദ്രമന്ത്രിമാര്‍ക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നല്‍കി. അര്‍ജ്ജുന്‍ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതലയും സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജല്‍ ശക്തി മന്ത്രാലയത്തിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു സഹമന്ത്രി ഭാരതി പര്‍വീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നല്‍കിയത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപി ജയിച്ചിരുന്നു. ഇതില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മത്സരിച്ച് ജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, രേണുക സിംഗ് എന്നിവര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവ് നികത്താനാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയത്.