തിരുവനന്തപുരം: എൻ സി ഇ ആർ ടിയിലെ പേരുമാറ്റത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ല.
ഭരണഘടന പറയുന്നത് ഇന്ത്യ എന്നാല്‍ ഭാരതം എന്നാണെന്നും ഗവര്‍ണര്‍. ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കും എന്ന് മാത്രമാണ് പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. രണ്ട് പേരുകളും ഭരണഘടനയില്‍ ഉള്ളതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശിശുക്ഷേമ സമിതിക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ പരാതികളാണെന്നും കേന്ദ്ര സാമുഹ്യ നീതി മന്ത്രാലയത്തിന് പരാതി അയച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പദവി ഒഴിയുന്നതാണ് ഉചിതമെന്ന് മന്ത്രാലയം മറുപടിയില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറാന്‍ തീരുമാനിച്ചത്. ഉയര്‍ന്നുവന്ന പരാതികളില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവര്‍ണറര്‍ വ്യക്തമാക്കി.
മുഗളന്മാര്‍ക്കും സുല്‍ത്താന്മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും മാത്രം പ്രാധാന്യം നല്‍കിയുള്ള ചരിത്രം പഠിപ്പിക്കുന്നതില്‍ നിന്ന് ഒരു മാറ്റമാണ് ഭാരത് എന്ന പേരുമാറ്റത്തിലൂടെ പ്രധാനമായും ഉദ്ദേശിച്ചതെന്ന് എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും ചരിത്രകാരനുമായ പ്രൊഫസര്‍ സി.ഐ ഐസക് വാദിക്കുന്നു. കുളച്ചല്‍ യുദ്ധമുള്‍പ്പെടെ ഇന്ത്യക്കാരുടെ പോരാട്ടങ്ങള്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.