ധര്‍മ്മശാല: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ റഷ്യയുടെ സഹായം തേടുമ്പോള്‍ വൈറസിനെ ചെറുക്കാനുള്ള മന്ത്രം ഉപദേശിച്ച് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ആഗോള രാജ്യങ്ങളിലടക്കം പടരുന്ന വൈറസിനെ കുറിച്ചുള്ള ആശങ്ക അറിയിച്ചപ്പോഴാണ് ദലൈ ലാമ ‘താര മന്ത്രം’ ജപിക്കാന്‍ ഉപദേശിച്ചത്. ചൈനയിലെ ബുദ്ധ ആശ്രമങ്ങളിലുള്ളവരോടാണ് ദലൈ ലാമ നിര്‍ദേശിച്ചിരിക്കുന്നത്.
സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാന്‍ സഹായിക്കുന്നതാണ് ഈ മന്ത്രം എന്നാണ് അദ്ദേഹത്തിന്റെ വാദം. സെന്‍ട്രല്‍ തിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വൈബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദലൈ ലാമ നല്‍കിയിരിക്കുന്നത്. ദലൈ ലാമ മന്ത്രം ജപിക്കുന്നതിന്റെ വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്. മാത്രമല്ല വലിയ രീതിയിലുള്ള വന്യജീവികളുടെ വില്‍പന കൊറോണ വൈറസ് ബാധയ്ക്ക് കാരണമായിട്ടുണ്ടെന്നും ദലൈ ലാമ പറഞ്ഞു.