നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം

sreenivasan-actor.

കൂത്തുപറമ്പ് : ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. ശ്രീനിവാസന്റെ കൂത്തുപറമ്പിലെ വീട്ടിലാണ് കരി ഓയില്‍ ഒഴിച്ചത്.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പ്രസ്താവന നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ആക്രമണം

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും, അതിനാല്‍ തന്നെ അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ പിന്തുണച്ച് നേരത്തേയും ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു.

Top