ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി പൊലീസ്. അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ധിഖ് കാപ്പനെതിരെയാണ് പൊലീസ നടപടി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനുള്ള യാത്രക്കിടെയാണ് സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പ് ഉള്‍പ്പടെയുള്ളവ സിദ്ധിഖിന്റെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. സിദ്ധിഖിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.