രണ്ടായിരം രൂപവരെയുള്ള ഇടപാടുകള്‍ക്ക് ചുമത്തിയിരുന്ന ചാര്‍ജ് ഒഴിവാക്കി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിനായി 2000 രൂപയുടെ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

വ്യാപാരികളില്‍ നിന്ന് ചുമത്തിയിരുന്ന ചാര്‍ജ് ഇടാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ ഈടാക്കിയിരുന്ന മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒഴിവാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ, ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇളവ് ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു.

ഇതിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് 0.40 ശതമാനം വരെയാണ് എം.ഡി.ആര്‍ ചാര്‍ജായി ചുമത്തിയിരുന്നത്.

വ്യാപാരികളുടെ വിറ്റുവരവ് 20 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 0.90 ശതമാനം വരെ എം.ഡി.ആര്‍ ചാര്‍ജായി ഈടാക്കും.

Top