പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി; പാലത്തായി പീഡനകേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നത്. ഡി.വൈ.എസ്.പി രത്നകുമാറാണ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായയെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. പാനൂര്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതി പത്മരാജന്‍ അറസ്റ്റിലായി. അന്വേഷണത്തില്‍ പരാതിയില്‍ പോക്സോ നിലനില്‍ക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിവാദമായി.

തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. ഇതിന്റ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു.

 

Top