മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജ്ജ് കുറയ്ക്കാന്‍ സെബി തീരുമാനിച്ചതോടെ എ എം സികളുടെ ഓഹരി വിലയിടിഞ്ഞു. എച്ച്ഡിഎഫ്‌സി എ എം സിയുടെ ഓഹരിവില 7.6 ശതമാനമിടിഞ്ഞ് 1422 നിലവാരത്തിലെത്തി. 2018 ഓഗസ്റ്റിലാണ് ഈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 1100 രൂപയായിരുന്നു ലിസ്റ്റ് പ്രൈസ്.
റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജുമെന്റ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ 8.2 ശതമാനമാണ് ഇടിവുണ്ടായത്. 196.55 രൂപയാണ് നിലവിലെ ഓഹരി വില. 2017 നവംബറിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 252 രൂപയായിരുന്നു ഇഷ്യു പ്രൈസ്, 22 ശതമാനമാണ് ഇതുവരെ ഉണ്ടായ നഷ്ടം.
ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ മൊത്തം ചെലവ് പകുതിയോളം കുറയ്ക്കാനാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ 2.5 ശതമാനമാണ് പരമാവധി ഈടാക്കിയിരുന്ന ചാര്‍ജ്ജ്. ഇത് 1.25 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നാണ് ആവശ്യം.