വൈദ്യുത വാഹനങ്ങൾക്കായി 163 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും: പിണറായി വിജയന്‍

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 163 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുക എന്നതാണ് വാഹനനയം പ്രധാന ലക്ഷ്യമാക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെയാണ് സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നത്.

വാഹനനയത്തിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെ എസ് ഇ ബിയാണ്. കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക വാഹനങ്ങള്‍ ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ ആക്കുന്നതായിരിക്കും. ആദ്യഘട്ടമായി കേരള സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് അതിവേഗ ചാര്‍ജിങ് സ്റ്റേഷന്‍ സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.

Top