കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം തൃഷ തന്റെ 36ാം പിറന്നാള്‍ ആഘോഷിച്ചത്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ നടിക്ക് ആശംസകളുമായി എത്തിയിരുന്നു. ഇതില്‍ നടി ചാര്‍മി പങ്ക് വച്ച ട്വീറ്റ് അല്‍പം വ്യത്യസ്തമായി അത് വൈറലാവുകയും ചെയ്തു. തൃഷയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള ട്വീറ്റായിരുന്നു അത്.
‘ഇന്നും എന്നും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നത് കാത്തിരിയ്ക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. പെണ്ണും പെണ്ണും വിവാഹം ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നായിരുന്നു ചാര്‍മി തൃഷയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നത്. ചാര്‍മിയുടെ ട്വീറ്റിന് തൃഷ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. ‘നന്ദി ഞാന്‍ ഇതിനോടകം സമ്മതം പറഞ്ഞു കഴിഞ്ഞു’ എന്നായിരുന്നു തൃഷ റീട്വീറ്റ് ചെയ്തത്.
പൗര്‍ണമി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുകള്‍ കൂടിയാണ്. ഏതായാലും ഇവരുടെ സൗഹൃദ സംഭാഷണം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിയിരിക്കുകയാണ്. 96നു ശേഷം പരമപഥം വിളയാട്ട് എന്ന ചിത്രമാണ് തൃഷയുടേതായി എത്താന്‍ പോകുന്ന അടുത്ത ചിത്രം.