ഛത്തീസ്ഗണ്ഡിലെ വാതകപ്ലാന്റില്‍ ചോര്‍ച്ച; 6 തൊഴിലാളികള്‍ ഗുരുതരാവസ്ഥയില്‍

ഛത്തീസ്ഗണ്ഡ്: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപ്ലാന്റില്‍ വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ആറ് തൊഴിലാളികള്‍ ഗുരുതരാവസ്ഥയില്‍. അഭിഷേക് ആനന്ദ്, കെ. നാഗരാജ്, ബാലകൃഷ്ണ, സന്തോഷ് കുമാര്‍, കാളിദാസ് എന്നിവരാണ് ആശുപത്രിയിലുളളത്.

ഛത്തീസ്ഗണ്ഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായവരെ ഭിലായിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫര്‍ണസിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിച്ചതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമെന്നും
എട്ടാം നമ്പര്‍ ഫര്‍ണസിലാണ് ചോര്‍ച്ച ഉണ്ടായതെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും പ്ലാന്റ് അധികൃതര്‍ അറിയിച്ചു.

Top