തൃശൂര്‍: ചാവക്കാട് നഗരത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവും യുവതിയും ചാടി. ചാവക്കാട് സ്വദേശികളായ അക്ഷിത്(23), സ്മിന(18) എന്നിവരാണ് ചാടിയത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ രണ്ടുപേരെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഴയ നഗരസഭാ കെട്ടിടത്തിന് മുകളില്‍ നിന്നും തൊട്ടടുത്തുള്ള കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേയ്ക്കാണ് ഇവര്‍ ചാടിയത്. ഞായറാഴ്ചയായതിനാല്‍ ഇവര്‍ കയറിയ കെട്ടിടത്തിലെ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. എന്തിനാണ് ഇവര്‍ താഴേയ്ക്ക് ചാടിയതെന്ന കാര്യം വ്യക്തമല്ല. ഇരുവരുടെയും മൊഴിയെടുത്ത ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസും ചാവക്കാട് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. സ്ഥലം എംഎല്‍എ എന്‍കെ അക്ബറുടെ നേതൃത്വത്തില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.